Thursday, 28 March 2019
Tuesday, 11 September 2018
ഹിജ്റ വര്ഷം ഹാപ്പി ന്യൂ ഇയര് 1440
കാല ചക്രത്തിന്റെ അവിശ്രമ കറക്കം ഒരു പുതുവര്‍ഷത്തിനു കൂടി ജന്മം നല്‍കാനിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിശ്ചയിക്കപ്പെട്ട ഐഹിക ജീവിതായുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി തീര്‍ന്നിരിക്കുന്നു. അതെ നാം പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.
ന്യൂ ഇയര്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് ഡിസംബര്‍ 31 ന് രാത്രി പന്ത്രണ്ട് മണിക്ക് ലോകത്തിന്റെ അഖില ദിക്കുകളില്‍ ഉണര്‍ന്നിരിക്കുന്ന പരിഷ്‌കൃതരെന്നവകാശപ്പെടുന്ന ബുദ്ധി ശൂന്യരുടെ നിരര്‍ത്ഥകമായ ആഘോഷ കോപ്രായങ്ങളും പടക്കം പൊട്ടിക്കലും മറ്റും ഓര്‍മ വരുന്ന ആധുനികതയുടെ മധ്യത്തില്‍ സത്യ വിശ്വാസിയുടെ ന്യൂ ഇയര്‍ മുഹറമിന്റെ ആരംഭത്തോടെയാണെന്ന് അവതരിപ്പിക്കപ്പെട്ടാല്‍ പുതു തലമുറ അതുള്‍ കൊള്ളാന്‍ പ്രാപ്തരാണോ എന്നത് സംശയാവഹമാണ്. ആര് ഉള്‍കൊണ്ടാലും തള്ളിയാലും ഒരു സത്യവിശ്വാസിയുടെ വര്‍ഷാരംഭം ദുല്‍ഹിജ്ജയുടെ സൂര്യാസ്തമയത്തോട് കൂടിയാണെന്നതാണ് വാസ്തവം.
ചില ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പല കാരണങ്ങളാല്‍ മറ്റുള്ളവയേക്കാള്‍ മഹത്വം കല്‍പിക്കുന്ന രീതി ഇസ് ലാമിലും ഇതര ഇസങ്ങളിലുമുണ്ട്. അത്തരം മഹനീയ ദിന രാത്രങ്ങളില്‍ ആരാധനകള്‍ വര്‍ധിപ്പിക്കുന്നത് പ്രത്യേകം പുണ്ണ്യവുമായിരിക്കും. ഇസ് ലാം വളരെയധികം മഹത്വം കല്‍പിക്കുന്ന മാസമാണ് മുഹറം. യുദ്ധം നിശിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നാമത്തേതാണ് മുഹറം മാസം. അല്ലാഹു (സു) പറയുന്നു, ആകാശ ഭൂമികള്‍ സൃഷ്ടിച്ച നാള്‍ മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അതിനാല്‍ നാലെണ്ണം ശുദ്ധങ്ങളുമാണ്. അതാണ് ഋജുവായ മതം. അതിനാല്‍ അതിനാല്‍ അവയില്‍ നിങ്ങള്‍ സ്വയം അക്രമികളാകരുത് (തൗബ 36). ലോകത്തുള്ള എല്ലാ കലണ്ടറുകളിലും മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന വസ്തുത ഈ വിശുദ്ധ വചനത്തെ അന്വര്‍ത്ഥമാക്കുന്നു.
ഹിജ്റ കലണ്ടറിലെ പ്രഥമ മാസമാണ് മുഹറം. നിഷിദ്ധമാക്കപ്പെട്ടത് എന്നര്‍ത്ഥം വരുന്ന മുഹറം യുദ്ധം ഹറാമാക്കിയ മാസമാണ്. മുഹറം അള്ളാഹുവിന്റെ മാസമാണ് (ഹദീസ്). ഇബ്്ലീസിന് സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടതും ആദം നബിയുടെ തൗബ സ്വീകരിച്ചതും ഇദ്രീസ് നബി(അ)നെ നാലാനാക്കാശത്തേക്ക് ഉയര്‍ത്തിയതും നൂഹ് നബി(അ)ന്റെ കപ്പല്‍ കരക്കണിഞ്ഞതും ഇബ്്റാഹീം നബി(അ)നെ അള്ളാഹുവിന്റെ ഖലീലായി തിരഞ്ഞെടുത്തതും നംറൂദിന്റെ തീകുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും യഅ്ഖൂബ് നബിയുടെ കാഴ്ച തിരിച്ചു കിട്ടിയതും യൂനുസ് നബി മത്സ്യ വയറ്റില്‍ നിന്ന് രക്ഷപ്പെട്ടതും സുലൈമാന്‍ നബിക്ക് രാജാധികാരം ലഭിച്ചതും മൂസാ നബിയെയും കൂട്ടാളികളെയും ഫിര്‍ഔന്റെ കിങ്കരന്‍മാരില്‍ നിന്ന് രക്ഷപ്പെടത്തിയതും ഫിര്‍ഔനെയും കൂട്ടാളികളെയും ചെങ്കടില്‍ മുക്കികൊന്നതും ദാവൂദ് നബിയുടെ തൗബ സ്വീകരിച്ചതും ഈസാ നബിയെ ആകാശത്തേക്കുയര്‍ത്തയതും മുഹമ്മദ് നബി(സ)യെ പാപ സുരക്ഷതരായി പ്രഖ്യാപിക്കപ്പെട്ടതും മുഹറം പത്തിനായിരുന്നു എന്ന് ചരിത്രം പറയുന്നു. മുഹറം 9,10 നും നോമ്പനുഷ്ഠിക്കല്‍ വളരെയധികം സുന്നത്തുള്ളതാണ്. മുഹറം പത്തിലെ നേമ്പ് ഒരു വര്‍ഷത്തെ ദോഷം പൊറുപ്പിക്കുമെന്ന് ഹദീസില്‍ സ്ഥിപ്പെട്ടു വന്നിട്ടുണ്ട്. മറ്റെരു പ്രധാനപ്പെട്ട മാസമാണ് റബീഉല്‍ അവ്വല്‍. നബി(സ) ജനിച്ച മാസമാണിത്. മറ്റെരു മാസമാണ് പുണ്യങ്ങളുടെ പൂക്കാലമായ റമളാന്‍. അവസാന മാസമായ ദുല്‍ഹിജ്ജ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സ്മരണകള്‍ ഓര്‍ത്തു കോണ്ടുള്ള ബലിപെരുന്നാളും ഹജ്ജ് കര്‍മ്മവുമാണ്. എന്നാല്‍ ഇന്നത്തെ സമൂഹം ഈ ന്യൂഇയറിന് മറക്കുകയാണ്.
Wednesday, 28 February 2018
Islamic Media Wing
This Official YouTube channel contains of great speeches, stories, Islamic short films, special episodes and recordings exclusively recorded and edited by Islamic Production Team. We are producing and editing highly effective international videos into Malayalam by professional video editors and recorders. We intend to spread the word about beauty of peace, that's Islam.
The Islamic Media Wing is a non-profit media producing only educational contents for the sake of Islam, and it needs small costs to cover each one of our production, because creating professional video and animation is very expensive and time consuming. Let’s join together to make a positive change in this world through an Islamic media which is unfortunately lacking today.
Our Mission:
Friday, 29 December 2017
ശൈഖിൻറെ മിന്നൽ പിണർ
✨💐സുഭാഷിതം💐✨
👉ശൈഖിൻറെ മിന്നൽ പിണർ 👈
🔶🔷🔶🔷🔶🔷🔶🔷🔶
ولما اشتهر أمره في الآفاق اجتمع مأة فَقِيه من أذكياء بغداد يمتحنونه في العلم فجمع كل واحد له مسائل وجاء إليه ولما استقر بهم المجلس أطرق الشيخ فظهرت من صدره بارقة من نور فمرت على صدور المأة فمحت مافي قلوبهم فبهتوا واظطربوا وصاحوا صيحة واحدة ومزقوا ثيابهم وكشفوا رأوسهم ، ثم صعد الكرسيّ وأجاب الجميع عما كان عندهم فاعترفوا بفضله...
(طبقات الشعراني - ١/١٢٨ )
🔶🔷🔶🔷🔶🔷🔶🔷🔶
ഖുതുബുൽ അഖ്താബ് മുഹ് യുദ്ദീൻ അബ്ദുൽ ഖാദിർ അൽ ജീലാനി തങ്ങളുടെ പ്രസിദ്ധി ചക്രവാളാതിർത്തികൾ ഭേധിച്ച് മുന്നേറിയപ്പോൾ ബഗ്ദാദിലെ അതിബുദ്ധികളായ നൂറ് പണ്ഡിതന്മാർ ചേർന്ന് ഒരിക്കൽ ശൈഖവർകളുടെ അറിവ് പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ അവരോരുത്തരും ശൈഖിനെ ചോദിച്ചിരുത്താൻ പാകമായ കുറെ മസ്അലകൾ കണ്ടെത്തിയിട്ട് ശൈഖവർക്കരികിലെത്തി. എല്ലാവരും തത്സ്ഥാനങ്ങളിലിരുന്നതിന് ശേഷം ശൈഖവർകൾ ഒന്ന് തല താഴ്ത്തി. അതോടെ ശൈഖിൻറെ നെഞ്ഞിൽ നിന്ന് മിന്നൽപിണർ കണക്കെ ഒരു വെളിച്ചം പുറപ്പെടുകയും ആ വെളിച്ചം നൂറ് പേരുടെയും നെഞ്ഞിലുടെ കടന്നു പോവുകയും അത് കാരണമായി അവരുടെ ഹൃദയങ്ങളിലുള്ളതെല്ലാം മാഞ്ഞു പോവുകയും ചെയ്തു.
ശൈഖിൻറെ മുന്നിലെത്തിയിട്ട് ഒന്നും ചോദിക്കാനാവാതെ തോറ്റ് വിറച്ച നൂറ് പേർ ഒന്നിച്ച് ഒരേ ശബ്ദത്തിൽ വിലപിച്ചു കരയുകയും സ്വന്തം വസ്ത്രങ്ങൾ പിച്ചിച്ചീന്തുകയും തലപ്പാവഴിച്ചിടുകയും ചെയ്തു. പിന്നീട് ശൈഖവർകൾ കസേരയിൽ കയറി ഓരോരുത്തരും ഒരുക്കിക്കൊണ്ടു വന്ന ചോദ്യങ്ങൾക്ക് പ്രത്യേകം പ്രത്യേകമായി ഉത്തരം പറഞ്ഞു. അവിടുത്തെ സ്രേഷ്ടത ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത വിധം അങ്കീകരിക്കപ്പെടുകയും ചെയ്തു....
Tuesday, 14 November 2017
പുണ്യ റബീഇന് സ്വാഗതം
മദ്ഹ് പാടിപുകഴ്ത്തി പറയാനുള്ള സംസാരം വാക്കുകളിൽ ഒതുങ്ങാത്ത ഒരേയൊരു വിഷയമാണ് ഇന്നു നാം കൈപിടിയിലൊതുക്കേണ്ടത്...


