അയ്നുൽ ബയാൻ എന്നാൽ അറിവിൻ ഉറവിടം എന്നാണ് അർത്ഥം. മീഡിയയുടെ അമിതമായ പ്രസരിപ്പിന്റെ കാലത്ത് ഇസ്ലാമിക അറിവിന്റ കയമാറ്റത്തിനുള്ള ഒരു എളിയ സാംമ്‌രംഭമാണിത്. ബിദ്അത്തിനെ വിപാടനം ചെയ്യുകയും സുന്നത്തുകളെ പ്രചരിപ്പിക്കാനും ഈ ബ്ലോഗ് ഉപകരിക്കട്ടെ എന്ന് ദൂആ ചെയ്യുന്നു.
നവീന വാദികളുടെ വിഘല ആശയങ്ങളുടെ കണ്ഡകോടാലിയായി ഈ ബ്ലോഗിനെ മാറ്റാൻ മുഴുവൻ കൂട്ടുകാരും സഹകരിക്കുക. അഹ്ലുസ്സുന്നയുടെ പാതയിൽ വിജയത്തിന്റെ വൈജയന്തിയിൽ സ്വർഗീയ പാഥേയവുമായി മുന്നോട്ട് ഗമിക്കാൻ നാഥൻ തുണക്കട്ടെ,
ദൈനം ദിനം മുസ്ലിം ജീവിതത്തിൽ വരുന്ന കർമശാസ്ത്ര പ്രശ്നങ്ങൾക്കും ഈ ബ്ലോഗ് നിങ്ങൾക്ക് മറുപടി നൽകും. മുസ്ലിം യുവ പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും പ്രഭാഷണങ്ങൾക്കുപകരിക്കുന്ന കുറിപ്പുകൾ നിങ്ങളിലെത്തിക്കാൻ ഈ ബ്ലോഗ് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു.
ഈ ബ്ലോഗ് എപ്പോഴും സന്ദർശിക്കുക പുതിയ ലേഖനങ്ങളും പഠനങ്ങളും ആഴ്ചയിൽ സമയത്തിന് അനുസരിച്ചു പുതുതായി അപലോഡ് ചെയ്യപ്പെടുന്നതാണ്. വിജയത്തിനായി പ്രാർത്ഥിക്കുക, വസിയ്യത്തോടെ നിങ്ങളുടെ സ്വന്തം അയ്നുൽ ബയാൻ ദർസ് വിദ്യാർത്ഥികൾ.
പ്രശംസാപത്രം
നവ ചിന്തകൾ ഉണരട്ടെ!
തികച്ചു൦ നാല് ചുവരുകൾക്കുള്ളിലൊതുങ്ങേണ്ട അക്ഷര ധ്വനികൾ ഇനി ലോകമറിയു൦. ചിന്തകൾ കൊണ്ട് നവ വിപ്ളവ൦ തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇവിടെ ഒരു പറ്റ൦ ദർസ് വിദ്യാർത്ഥികൾ. സമൂഹത്തിൽ ധാർമ്മിക വിപ്ളവത്തിന് ചുക്കാൻ പിടിക്കാൻ ഇറങ്ങി പ്പുറപ്പെട്ട ജീവിതത്തിന്റെ നല്ല കാലമത്രയും നേരറിവിന്റെ നാ൦ബുകൾ തേടി ഇരുണ്ട വരികൾക്കിടയിലൂടെമന പ്രയാണ൦ നടത്തു൦ബോഴു൦ ജീർണതയുടെ വികൃത ഭാവങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. വിഴിഞ്ഞൊഴുകുന്ന ഇത്തര൦ അധാർമ്മികതകൾക്കെതിരെ എന്നു൦ കൊടുങ്കാറ്റായി നില കൊള്ളുമെന്ന ധ്വനിയാണ് ഈ സ൦ര൦ഭത്തിലൂടെ മുഴങ്ങിക്കേൾക്കാനാവുക.
- റഷീദ് യമാനി, മുൻ IBSA സ്റ്റൂഡൻറ്റ്.