Tuesday, 14 November 2017

പുണ്യ റബീഇന് സ്വാഗതം

നബി തങ്ങൾ പറഞ്ഞു: ആര് ആരെയാണ് ആദ്യം റബീഉൽ അവ്വലിനെ അറിയിച്ചു കൊടുക്കുന്നത്, അവനു സ്വർഗ്ഗം നിർബ്ബന്ധമായി.


الصلاة و السلام عليك يا رسول الله


മദ്ഹ് പാടിപുകഴ്ത്തി പറയാനുള്ള സംസാരം വാക്കുകളിൽ ഒതുങ്ങാത്ത ഒരേയൊരു വിഷയമാണ് ഇന്നു നാം കൈപിടിയിലൊതുക്കേണ്ടത്...

ഏഴാം നൂറ്റാണ്ടിലെ അന്ധകാരം ഇരുളായ്‌ പടർന്ന അറേബ്യൻ തീരങ്ങളിൽ മണൽപ്പരപ്പിന്റെ അളവത്രയും തിന്മ നിരന്നപ്പോൾ അന്നവതരിച്ച തിരുദൂതർ...

യത്തീമായ് വളർന്ന് വന്ന സത്യസന്ധനായ ആ  ബാലന്റെ  ജീവിതത്താൽ  മാറ്റിമറിക്കപ്പെട്ടത്  ലോകത്തിന്റെ തന്നെ കപട തീറെഴുതുകളെയാണ്...

നീരൊഴുകുന്ന തണ്ണീരിലെ പവിഴമുത്തിന്റെ ഭംഗിയാണ് ആ മുഖത്തിന്...

ഇരുളിലെ കറുപ്പിന്റെ അന്ധകാരം കെട്ടടങ്ങിയ പ്രകാശനാളമാണ് ആ കണ്ണുകൾ...

മെഴുകുതിരിവെളിച്ചം പോൽ വിണ്ണിൽ പരത്തിയ വെട്ടമാണ് ആ അറിവുകൾ...

ഞങ്ങൾ വിഘടന വാദികളോട് തർക്ക വാദങ്ങൾക്കില്ല. മറിച്ച്, നമുക്ക് നമ്മുടെ കരളിന്റെ കരളായ മുത്ത് നബിയെ സ്നേഹിക്കാം...

പറഞ്ഞാലും തീരില്ല... എഴുതുവാൻ പൂർണതയില്ല... അതിന്റെ പൂർണ്ണത പ്രതീക ദീപമാണ് നബിയെ താങ്കൾ...

ومآ أرسلناك إلا رحمة للعالمي

Shameem edakkara
*SM*

5 comments:

  1. നബിദിന ആശംസകൾ.

    ReplyDelete
  2. وإياكم يا صديقي،
    جزاكم الله الخير

    ReplyDelete
  3. اهلا وسهلا يا ربيع

    ReplyDelete
  4. جزاكم الله الخير

    ReplyDelete
  5. മുകളിൽ കൊടുത്ത ഹദീസ് ഉള്ളതാണോ

    ReplyDelete